Tuesday, April 23, 2024
spot_img

ആനപ്രമ്പാൽ ശ്രീധർമ്മശാസ്താ ക്ഷേത്രം; ഈ വർഷത്തെ തിരുവുത്സവം ഫെബ്രുവരി 2 ന് ആരംഭിക്കും;ധ്വജപ്രതിഷ്ഠ ഈ മാസം 30 ന്; ഭക്ത ജനങ്ങൾക്കായി തത്സമയ കാഴ്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

ആലപ്പുഴ : പ്രശസ്തമായ ആനപ്രമ്പാൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ഫെബ്രുവരി 2 ന് ആരംഭിക്കും. തൃക്കൊടിയേറ്റ് ഫെബ്രുവരി 2നും പള്ളിനായാട്ട് 8 നും തിരുആറാട്ടും കളഭാഭിഷേകവും യഥാക്രമം 9,10 തീയതികളിലും നടക്കും.

തിരുവുത്സവത്തിനു മുന്നോടിയായുള്ള ധ്വജപ്രതിഷ്ഠ ഈ മാസം 30 നു നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇതിനായുള്ള മുന്നൊരുക്ക ചടങ്ങുകൾക്ക് ഇന്ന് ക്ഷേത്രത്തിൽ തുടക്കമായി. ചടങ്ങുകളുടെ ആറാം നാളാണ് ചരിത്ര പ്രസിദ്ധമായ ധ്വജപ്രതിഷ്ഠ. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ധ്വജപ്രതിഷ്ഠ നടക്കുന്നത് . അന്നേദിവസം വൈകുന്നേരം ദീപാരാധന യ്ക്ക് ശേഷം വെള്ളിപൊതിഞ്ഞ് നവീകരിച്ച ഭഗവാന്റെ ദിവ്യമായ വാജിവാഹനം ഭഗവൽ സന്നിധിയിൽ സമർപ്പിക്കും. പ്രശസ്ത ശില്പി ശ്രീ . ഹരി ചക്കുളം ആണ് വാജിവാഹന നവീകരണം നിർവ്വഹിച്ചത് . ജനുവരി 25 മുതൽ നടക്കുന്ന ധ്വജപ്രതിഷ്ഠാപുജകളിലും ധ്വജപ്രതിഷ്ഠ , വാജിവാഹന സമർപ്പണ ചടങ്ങുകളിലും എല്ലാ സജ്ജനങ്ങളുടേയും ഭക്തിനിർഭരമായ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ധ്വജപ്രതിഷ്ഠയുടെ ഭക്തി സാന്ദ്രമായ നിമിഷങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ തത്സമയം വീക്ഷിക്കാം.http://bit.ly/3Gnvbys

Related Articles

Latest Articles