പത്തനംത്തിട്ട : ലോകമെങ്ങും ശിവഭക്തിയിൽ മനസ്സർപ്പിച്ച് ശിവരാത്രി ആഘോഷങ്ങളിൽ മുഴുകവേ പത്തനംത്തിട്ടയിൽ പുരാതന ശിവക്ഷേത്രം ആക്രമിക്കപ്പെട്ടു.പത്തനംത്തിട്ട ജില്ലയിലെ പാടത്തെ 750 ഓളം വർഷങ്ങളുടെ ചരിത്രം പേറുന്ന പാടത്തെ പുരാതന കാനനക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. അക്രമികൾ ശിവലിംഗവും നന്ദികേശ വിഗ്രഹവും തകർത്ത് മോഷ്ടിച്ചു.

വനം വകുപ്പിന്റെ ഒത്താശയോടെയാണ് ആക്രമണം നടന്നതെന്നാണ് ഭക്തരുടെ ആരോപണം. വനംവകുപ്പ് സംരക്ഷിക്കേണ്ട ഈ പുരാതന ക്ഷേത്രം സംരക്ഷിക്കുകയല്ല പകരം കട്ടപാരകൊണ്ട് കുത്തിപൊളിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭക്തജനങ്ങൾ ആരോപിച്ചു. അക്രമത്തിൽ തകർന്ന ക്ഷേത്രം ഉടനടി പുനരുദ്ധരിച്ചു സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
