Saturday, April 20, 2024
spot_img

അനിൽ എ ജോൺസൺ ഇന്ത്യൻ സോഫ്റ്റ് ബോൾ അസോസിയേഷൻ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം; കേരള സോഫ്റ്റ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസനെ ഇന്ത്യൻ സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മധ്യപ്രദേശിലെ ഇന്റോറിൽ വെച്ച് നടന്ന് ദേശീയ ജനറൽ ബോഡി യോ​ഗത്തിൽ നടന്ന തിരഞ്ഞെടുപ്പിലാണ് അനിൽ എ ജോൺസൺ അടങ്ങിയ ഔദ്യോ​ഗിക പാനൽ വിജയിച്ചത്. നിലവിൽ എട്ട് വർഷമായി കേരള സോഫ്റ്റ്ബോൾ അസോസിയേഷൻ സെക്രട്ടറിയാണ്.

1994 ൽ നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പോട്സ് പട്യാലയിൽ നിന്നും സോഫ്റ്റ് ബോൾ കോച്ചിങ്ങ് പാസായി കേരളത്തിലെത്തിയ അനിൽ എ ജോൺസൺ ആണ് കേരളത്തിൽ സോഫ്റ്റ് ബോളിന് തുടക്കം കുറിച്ചത്. കോച്ചായും, ഒഫിഷ്യൽസ് ആയും നിരവധി തവണ സംസ്ഥാന- ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ കേരള സ്പോട്സ് കൗൺസിൽ മെമ്പറാണ്, കേരള സർക്കാരിന്റെ ആരോ​ഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടറും ആയിരുന്നു

Related Articles

Latest Articles