Thursday, March 28, 2024
spot_img

തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങൾക്ക് ക്ഷയരോഗം : പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കും,മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം : ക്ഷയരോഗം പിടിപെട്ട് തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങൾ ചത്തൊടുങ്ങുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻവേണ്ട മുൻകരുതലുകളെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ മൃഗശാല അടച്ചിടേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് റിപ്പോർട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും.

Related Articles

Latest Articles