Thursday, April 25, 2024
spot_img

ടിവി ചർച്ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമർശം:നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ദില്ലി പോലീസിന്റെ അനുമതി

ദില്ലി : ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമർശം നടത്തിയ നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ദില്ലി പൊലീസ് അനുമതി നൽകി. നൂപുർ ശർമ്മയുടെ അപേക്ഷ പ്രകാരം സ്വയം സുരക്ഷയ്ക്കായി തോക്ക് ലൈസൻസ് നൽകിയതായി ഡൽഹി പൊലീസ് വ്യക്തമാക്കി. മേയ് 26ന് ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെനടത്തിയ പരാമർശത്തിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൂപുർ ശർമ ദില്ലി പോലീസിൽ പരാതി നൽകുകയായിരുന്നു

നൂപുർ ശർമയുടെ പരാമർശം രാജ്യവ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയിരുന്നു. നൂപുർ ശർമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച മരുന്നുകട ഉടമ ഉമേഷ് കോൽഹെ മഹാരാഷ്ട്രയിലെ അമരാവതിയിൽ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ നൂപുർ ശർമയ്ക്ക് പിന്തുണ അറിയിച്ച രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാൽ വെട്ടേറ്റു മരിച്ചിരുന്നു. നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു

Related Articles

Latest Articles