anweshippin kandetthum ; tovino's new movie

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ പൂജ കോട്ടയം തിരുന്നക്കര ക്ഷേത്രത്തിൽ വച്ച് നടന്നു. സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് സംവിധായകനായ ഭദ്രൻ ആണ് . ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ് സംവിധായകനായ വൈശാഖ് നിർവഹിച്ചു.

സിനിമയുടെ പേരുപോലെ തന്നെ ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രമാണ് ‘ തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, പ്രശസ്ത തിരക്കഥാ കത്ത് ജിനു.വി. ഏബ്രഹാം എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ടൊവിനോയുടെ കരിയറിലെ വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയായിരിക്കും അന്വേഷിപ്പിൻ കണ്ടെത്തും. ടൊവിനോ തോമസ്, ഡോൾവിൻ കുര്യക്കോസ്, ജിനു വി എബ്രഹാം, സംവിധായകൻ ഡാർവിൻ കുര്യക്കോസ്, ജോസ് തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു