Friday, March 29, 2024
spot_img

നിങ്ങൾ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ മൊബൈല്‍ വൃത്തിയാക്കുന്നവരാണോ? എങ്കിൽ കാത്തിരിക്കുന്നത് അപകടം

നമ്മളിൽ പലരും സാനിറ്റൈസര്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ വൃത്തിയാക്കാറുണ്ട്. എന്നാല്‍, മൊബൈല്‍ ഫോണില്‍നിന്ന് അതിനെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. കാരണം സാനിറ്റൈസര്‍ ഉപയോഗിച്ച്‌ മൊബൈല്‍ ക്ലീന്‍ ചെയ്താല്‍ മൊബൈല്‍ഫോൺ വേഗത്തില്‍ തകരാറിലാവും എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മൊബൈലില്‍ സാനിറ്റൈസര്‍ വീണാല്‍ ഫോണ്‍ ഡിസ്പ്ലേ, സ്പീക്കര്‍, ക്യാമറ, മൈക്ക് ഒക്കെ വേഗം തകരാറിലാകും. ഡിസ്പ്ലേയില്‍ ഉപയോഗിച്ചിട്ടുള്ള പശ ഇതുമൂലം ഇല്ലാതാകാനും ഡിസ്പ്ലേയ്ക്ക് തകരാറുണ്ടാകാനും സാധ്യതയുണ്ട്.

മാത്രമല്ല മൈക്കിന്റെയും സ്പീക്കറിന്റെയും ഭാഗത്ത് സാനിറ്റൈസര്‍ വീണാല്‍ പതുക്കെ ഫോണിന്റെ ഒച്ച പതറിത്തുടങ്ങും. അധികം വൈകാതെ ഫോണിന്റെ ശബ്ദവും നിലയ്ക്കും.

കൂടാതെ ടച്ച്‌ ഫോണുകളെ സാനിറ്റൈസറില്‍ കുളിപ്പിച്ചാല്‍ സ്പര്‍ശന ശേഷി നഷ്ടപ്പെട്ട് ഫോണ്‍ നിശ്ചലമായിപ്പോകും. വിരലടയാളം വെച്ച്‌ ഫോണ്‍ തുറക്കുന്ന സംവിധാനവും നിശ്ചലമാകും.

അതേസമയം സാനിറ്റൈസറാണ് വില്ലനാകുന്നതെങ്കിലും നന്നാക്കാന്‍ കടയിൽ കൊടുക്കുമ്പോൾ ഇവയെ മൊബൈല്‍ കമ്പനികള്‍ പരിഗണിക്കുന്നത് വെള്ളത്തിലായതിന്റെ തകരാറ് – വാട്ടര്‍ ഡാമേജ് – എന്ന നിലയിലായിരിക്കും. ചുരുക്കത്തിൽ വാറന്റി കിട്ടാനിടയില്ലെന്നര്‍ഥം.

Related Articles

Latest Articles