Friday, April 19, 2024
spot_img

നിങ്ങളുടെ വിവാഹ തീരുമാനങ്ങളിൽ തുടര്‍ച്ചയായി തടസങ്ങള്‍ ഉണ്ടാകുന്നുണ്ടോ ? പരിഹാരം ഇതാണ്

നിങ്ങളുടെ വിവാഹ തീരുമാനങ്ങളിൽ തുടര്‍ച്ചയായി തടസങ്ങള്‍ ഉണ്ടാകുന്നുണ്ടോ. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ ചിലപ്പോള്‍ മാനസികമായി അലട്ടിയേക്കാം. എന്നാൽ വിവാഹ തടസത്തിൻ്റെ പ്രധാന കാരണം നിങ്ങളുടെ ജാതകവുമായി ബന്ധപ്പെട്ടതാണ്.ജ്യോതിഷ പ്രകാരം ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ പാപമുള്ള ഗ്രഹമാണ് ചൊവ്വ. ഗ്രഹനിലയിൽ ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ 2, 12, 4,7, 8, എന്നീ ഭാവങ്ങളിൽ ചൊവ്വാ നിന്നാൽ ചൊവ്വാദോഷമെന്ന് പറയും. ഇതിൽ തന്നെ 7, 8 ഭാവങ്ങളിൽ ചൊവ്വാ നിന്നാൽ ഏറെ ദോഷമാണെന്ന് പറയുന്നു. ഇത്തരത്തിലുള്ള ജാതകത്തിലാണ് ചൊവ്വാദോഷം ഉണ്ടെന്ന് പറയുന്നത്.

ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നതിലൂടെ ചൊവ്വാദോഷ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കും. ദുര്‍ഗ, കാളി, ഹനുമാൻ, സുബ്രഹ്മണ്യൻ, എന്നീ ദേവതകളെ സങ്കൽപ്പിച്ചാണ് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത്.
ചൊവ്വാഴ്ച ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് പ്രഭാതകര്‍മ്മകളും സ്നാനവും കഴിയുക. ശുദ്ധ വസ്ത്രം ധരിച്ച് ഹനുമല്‍ ക്ഷേത്രത്തിലോ ദേവീക്ഷേത്രത്തിലോ സുബ്രഹ്മണ്യ ക്ഷേത്രത്തിലോ ദര്‍ശനം നടത്തുക. ഇതോടൊപ്പം നിങ്ങളാൽ സാധിക്കുന്ന വഴിപാടുകളും കഴിക്കുക. ചൊവ്വയ്ക്ക് ഏറ്റവും പ്രീയപ്പെട്ടത് ചുവന്ന പുഷ്പമാണ്. ചുവന്ന പുഷ്പങ്ങള്‍ ഉപയോഗിച്ച് ചൊവ്വാ പൂജ (അംഗാരകപൂജ ) നടത്തുക.

ദേവിക്ക് സിന്ദൂരം, രക്തചന്ദനം, മഞ്ഞൾപ്പൊടി, ചുവന്ന പുഷ്പങ്ങള്‍ എന്നിവ സമര്‍പ്പിക്കാം. ശര്‍ക്കരയും നെയ്യും ചേര്‍ത്ത കടുംപായസം വഴിപാടായി കഴിപ്പിക്കുക.ഹനുമാന് കുങ്കുമം, അവിൽ, കദളിപ്പഴം, എന്നിവ സമര്‍പ്പിക്കുന്നത് ഉത്തമമാണ്.സുബ്രഹ്മണ്യന് പഞ്ചാമൃതം, കുമാരസൂക്താര്‍ച്ചന എന്നിവ നടത്തുക.
ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ആ ദിവസം ഒരിക്കലൂണ് മാത്രമേ പാടുള്ളു. ഇതോടൊപ്പം രാത്രിയിൽ ലഘുഭക്ഷണം കഴിക്കുക. ഇതിൽ ഉപ്പ് ചേര്‍ക്കാൻ പാടില്ല. പിറ്റേ ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് കുളികഴി‍ഞ്ഞ് ക്ഷേത്രദര്‍ശനം നടത്തുന്നതോടുകൂടി വ്രതം പൂര്‍ണമാകുന്നു.ചൊവ്വാ ദിവസങ്ങളിൽ രക്തനിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക. വ്രതം അനുഷ്ഠിക്കുന്ന സമയത്ത് ദുര്‍ഗ്ഗ, ഭദ്രകാളി, ഹനുമാൻ, സുബ്രഹ്മണ്യൻ എന്നീ ദേവതകളുടെ സ്തുതികള്‍ ചൊല്ലുന്നത് നല്ലതാണ്.

Related Articles

Latest Articles