Wednesday, April 24, 2024
spot_img

പുതുചരിത്രം സൃഷ്ടിച്ച് ഏരീസ് തിയറ്റര്‍; പുലര്‍ച്ചെ മുതല്‍ അര്‍ദ്ധരാത്രി വരെ 42 ഷോകള്‍; ഇത് മരക്കാറിന്റെ മാരത്തോന്‍ പ്രദര്‍ശനം

പുതു ചരിത്രം സൃഷ്ടിച്ച് തിരുവനന്തപുരം ഏരീസ് പ്ലസ് തിയറ്റര്‍. കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയമായ തിരുവനന്തപുരം ഏരീസ് പ്ലസില്‍ മരക്കാറിന്റെ മാരത്തോന്‍ പ്രദര്‍ശനങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെ 12.1ന് തുടങ്ങുന്ന പ്രദര്‍ശനങ്ങള്‍ രാത്രി 11.59നാണ് അവസാനിക്കുന്നത്. തിയറ്ററിലെ ആറു സ്ക്രീനുകളിലായി 42 ഷോകള്‍ മരക്കാറിന് മാത്രമായി നടത്തുമെന്ന് ഉടമ സോഹന്‍ റോയ് വ്യക്തമാക്കി.

മലയാള സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡ് തകര്‍ത്താണ് ഏരീസിലെ പ്രദര്‍ശനം. ആദ്യമായാണ് ഒരു സിനിമയ്ക്കായി തിയറ്ററിലെ എല്ലാ സ്‌ക്രീനുകളും മാറ്റി വെയ്ക്കുന്നത്. ഇന്ത്യൻ സിനിമയില്‍ ഏറ്റവും കൂടുതല്‍ പണംവാരിയ ബാഹുബലി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനം നടത്തിയത് ഏരീസിലായിരുന്നു. മൂന്നുകോടി രൂപയാണ് ഈ തിയറ്റര്‍ സമുച്ചയത്തില്‍ നിന്നുമാത്രം ലഭിച്ചത്.

അതേസമയം, മരക്കാര്‍ സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു.ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ടിക്കറ്റ് വില്‍പ്പനയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ 12.1 മുതല്‍ ഫാന്‍സ് ഷോകള്‍ ഉള്‍പ്പെടെ നടത്തിയാണ് സിനിമയെ ആരാധകര്‍ വരവേല്‍ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തിയറ്ററുകളിലാണ് ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്.

രാവിലെ 12:01ന് ആണ് ആദ്യ ഷോ തുടങ്ങുന്നത്. സ്‌ക്രീനുകളും പ്രദര്‍ശന സമയവും ഇങ്ങനെ:

Audi 1 – 12.01 AM, 03.45 AM, 07.30 AM, 11.30 AM, 03.30 PM, 07.30 PM, 11.30 PM

Audi 2, 3, 4, 5 & 6 – 12.30 AM, 04.15 AM, 08.00 AM, 12.00 AM, 04.00 PM, 08.00 PM, 11.59 PM

Related Articles

Latest Articles