Saturday, April 20, 2024
spot_img

അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി സ്ഫോടനം; 2 സൈനികർക്കു വീരമൃത്യു

ജമ്മു കശ്മീർ: അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിയുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്കു വീരമൃത്യു. ക്യാപ്റ്റൻ ആനന്ദ്, ജൂനിയർ കമ്മിഷൻഡ് ഓഫിസർ (ജെസിഒ) നയിബ് സുബേദാർ ഭഗ്‍‌വാൻ സിങ് എന്നിവരാണു മരിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയുടെ സമീപത്തായിരുന്നു അപകടം.

മെന്ദർ സെക്ടറിൽ സൈന്യം ജോലിയിൽ ഏർപ്പെട്ടിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായതെന്നു ജമ്മു ഡിഫൻസ് പിആർഒ ലഫ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. പരുക്കേറ്റ സൈനികരെ ഉടനെ ഹെലികോപ്റ്ററിൽ ഉദ്ദംപുരിലെ കമാൻഡ് ഹോസ്പിറ്റലിൽ എത്തിച്ചു. ചികിത്സയ്ക്കിടെയായിരുന്നു ഇരുവരും മരിച്ചത്.

ക്യാപ്റ്റൻ ആനന്ദ് ബിഹാർ ഭഗൽപുർ ജില്ലയിലെ ചമ്പ നഗർ സ്വദേശിയാണ്. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പൊഖർ ഭിട്ട സ്വദേശിയാണു ഭഗ്‍വാൻ സിങ്.

Related Articles

Latest Articles