Tuesday, April 16, 2024
spot_img

സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം: അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ മലപ്പുറം സ്വദേശികളായ നി​സാ​മു​ദ്ധീ​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ എന്നിവർ അറസ്റ്റിൽ

മലപ്പുറം: സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. മലപ്പുറം സ്വദേശികളായ നി​സാ​മു​ദ്ധീ​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇവർക്കെതിരെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്കും അധ്യാപകനെ മ​ർ​ദ്ദി​ച്ച​തി​നു​മാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം അ​ധ്യാ​പ​ക​നെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യു​ന്ന പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സ്കൂൾ അധ്യാപകനായ സു​രേ​ഷ് ചാ​ലി​യ​ത്തി​നെ​ കഴിഞ്ഞ ശനിയാഴ്ച രാ​വി​ലെയാണ് വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സു​രേ​ഷി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്ന സ്ത്രീയോ​ട് വാ​ട്സ്ആ​പ്പി​ൽ ചാ​റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് ഒ​രു​ സം​ഘ​മാ​ളു​ക​ൾ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ചി​രു​ന്നു. സ്വ​ന്തം അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും മു​ന്നി​ൽ വ​ച്ച് സു​രേ​ഷി​നെ മ​ർ​ദി​ക്കു​ക​യും വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്തു. ഇതിനുപിന്നാലെ ഈ വിഷമം താങ്ങാനാവാതെ സുരേഷ് തൂങ്ങിമരിക്കുകയായിരുന്നു. പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും സ്കൂ​ൾ അ​ധ്യാ​പ​ക​നും സി​നി​മാ സാം​സ്കാ​രി​ക​മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു സു​രേ​ഷ് ചാ​ലി​യ​ത്ത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles