Thursday, March 28, 2024
spot_img

പുല്‍വാമ ഭീകര ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരവർപ്പിച്ച് എ എസ് ഡബ്ല്യു സി ഒ ; സൈനികരുടെ ചിത്രത്തിൽ പൂക്കൾ അർപ്പിച്ച് അംഗങ്ങൾ

തിരുവനന്തപുരം : പുല്‍വാമ ഭീകര ആക്രമണത്തിൽ ജീവന്‍ നഷ്ടമായ ഇന്ത്യയുടെ ധീരരായ 40 സൈനികരുടെ ഓർമ്മ ദിവസമായ ഇന്നലെ സൈനികർക്ക് ആദരവ് അർപ്പിക്കാൻ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ (ASWCO) അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. പുല്‍വാമയിൽ വീരമൃത്യു വരിച്ച 40 ധീര ജവാന്മാരുടെ സ്മരണക്കായി എ എസ് ഡബ്ലിയു സി ഭാരവാഹികൾ മൗനമാചരിക്കുകയും പുഷ്പ്പങ്ങൾ അർപ്പിക്കുകയും ചെയ്തു..

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.

Related Articles

Latest Articles