Friday, March 29, 2024
spot_img

എടിഎംവഴിയുള്ള പണം പിൻവലിക്കൽ; ഓരോ ഇടപാടിനും ചെലവ് കൂടും; ജനുവരി മുതൽ പ്രാബല്യത്തിൽ

ദില്ലി: രാജ്യത്ത് സൗജന്യ പരിധിക്കു പുറത്തുവരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരി മുതൽ കൂടുതൽ നിരക്ക് നൽകേണ്ടിവരും.

എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെ തുടർന്നാണ് ഈ നടപടി.

2022 ജനുവരി മുതൽ ഓരോ ഇടപാടിനും 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക.

പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെ വരുന്നതിനാണ് അധിക നിരക്ക് ബാധകമായിട്ടുള്ളത്.

നിലവിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പടെയുള്ളതാണിത്.

അതേസമയം മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വർധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles