Saturday, April 20, 2024
spot_img

തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ശ്രീപെരുമ്പത്തൂരിൽ ബലാത്സംഗ കേസ് പ്രതികള്‍ക്ക് നേരെ വെടിവെപ്പ്

ചെന്നൈ: ശ്രീപെരുമ്പത്തൂരിൽ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നേരെ പോലീസ് വെടിവെപ്പ്.
തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പോലീസ് വെടിവെച്ചത്.തെളിവെടുപ്പ് നടക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചപ്പോഴായിരുന്നു വെടിവെപ്പ്.

ബൈക്കില്‍ നിന്ന് നാടന്‍ തോക്കെടുത്ത് പോലീസിന് നേരെ വെടിവെക്കാനായിരുന്നു പ്രതികളുടെ ശ്രമം. തുടര്‍ന്ന് ഇരുവരുടെയും കാലിന് നേരെ വെടിവെച്ച് പ്രതികളെ പോലീസ് കീഴ്‍പ്പെടുത്തി. നിരവധി പീഡന കേസുകളിലെ പ്രതികളാണ് ഇരുവരും.

Related Articles

Latest Articles