ധാക്കയില്‍ നിന്നും ദുബായിലേക്ക് പോയ ബംഗ്ലാദേശ് എയര്‍ലൈന്‍സ് റാഞ്ചാന്‍ ശ്രമം . ഇതേ തുടര്‍ന്ന് വിമാനം ചിറ്റഗോങ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. അമാനത്ത് വിമാനത്താവളത്തില്‍ ബി.ജി 147 വിമാനമാണ് അടിയന്തരമായി ഇറക്കിയത് .

വിമാനം റാഞ്ചിയാതായിട്ടുള്ള സന്ദേശം കോക്പിറ്റില്‍ നിന്നും ലഭിച്ചതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു . തോക്കുധാരി കോക്പിറ്റിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചു . യാത്രക്കാര്‍ എല്ലാം സുരക്ഷിതര്‍ ആണെന്നും രണ്ട് ജീവനക്കാരെ അക്രമി ബന്ദിയാക്കിയിട്ടുണ്ടെന്നും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .