തിരുവനന്തപുരം: അനന്തപുരിയില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തജനലക്ഷങ്ങള്‍.രാവിലെ 10.15 ന് ആരംഭിച്ച പൊങ്കാലയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. തന്ത്രി ശ്രീകോവിലില്‍ നിന്ന് നല്‍കിയ ദീപത്തില്‍ നിന്ന് മേല്‍ശാന്തി വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പണ്ടാരയടുപ്പില്‍ തീ പകര്‍ന്നതോടെ ഭക്തിസാന്ദ്രമായ പൊങ്കാല ആരംഭിച്ചു. ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിറഞ്ഞിരിക്കുകയാണ്. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും നേരത്തേ തന്നെ പൂര്‍ത്തിയായിരുന്നു.

പൊങ്കാലയടുപ്പില്‍ നിന്നുള്ള തീ ഭക്തരുടെ അടുപ്പുകളിലേക്ക് പടരുകയായിരുന്നു. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം.