Thursday, March 28, 2024
spot_img

വെള്ളത്തിൽ മുങ്ങി ഒക്‌ലൻഡ് വിമാനത്താവളം;ദുബായിൽ നിന്ന് പുറപ്പെട്ട വിമാനം പകുതിയിൽ യു ടേൺ എടുത്തു തിരികെയെത്തി; വിമാനം തുടർച്ചയായി പറന്നത് 13 മണിക്കൂർ!

ദുബായ് : വെള്ളിയാഴ്ച രാവിലെ ദുബായില്‍നിന്ന് ന്യൂസിലന്‍ഡിലെ ഒക്‌ലൻഡിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം 13 മണിക്കൂര്‍ നീണ്ട ആകാശയാത്രയ്ക്കു ശേഷം ദുബായ് വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറങ്ങി. വൻ വെള്ളപ്പൊക്കത്തിൽ ഓക്‌ലാന്‍ഡ് വിമാനത്താവളം മുങ്ങിയതിനെ തുടര്‍ന്നാണ് വിമാനത്തിനു തിരികെ പറക്കേണ്ടി വന്നത്.

രാവിലെ 10.30നാണ് ദുബായില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം യാത്രയുടെ പകുതിക്ക് വച്ച് വിമാനം യു ടേണ്‍ എടുക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രിയോടെ വിമാനം ദുബായില്‍ ലാൻഡ് ചെയ്തു..

ഓക്‌ലാന്‍ഡ് വിമാനത്താവളത്തില്‍ രാജ്യാന്തര ടെര്‍മിനലില്‍ വെള്ളം കയറിയതോടെ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയോടെ വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായി. അതെ സമയം വെള്ളപൊക്കത്തെ തുടർന്ന് ഒക്‌ലൻഡ് നഗരത്തിൽ ഇത് വരെ 4 പേർ മരണപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles