Thursday, March 28, 2024
spot_img

ആസാദി കാ അമൃത് മഹോത്സവ്; ‘ഹർ ഘർ തിരംഗ’ യിൽ പങ്കുചേർന്ന് നടൻ മോഹൻലാൽ, എളമക്കരയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തി

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ‘ക്ക് രാജ്യമൊട്ടാകെ ഇന്ന് തുടക്കമായി. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ഇന്ന് ത്രിവർണ്ണ പതാക ഉയരും.

രാജ്യവ്യാപകമായി 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ഇന്ന് മുതൽ സ്വാതന്ത്ര്യദിനമായ 15ാം തീയതി വരെ രാജ്യം ത്രിവർണ്ണശോഭയിൽ തിളങ്ങും.

ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി മലയാളികളുടെ പ്രിയങ്കരനായ നടന്‍ മോഹൻലാൽ ഹർ ഘർ തിരംഗ’ യിൽ പങ്കുചേർന്നു. എളമക്കരയിലെ തന്റെ വീട്ടിൽ അദ്ദേഹം ദേശീയ പതാക ഉയർത്തി. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles