Friday, March 29, 2024
spot_img

ആസാദി കാ അമൃത് മഹോത്സവ്; ക്വിസ് പ്രോഗ്രാം ഓഗസ്റ്റ് 15ന്, ഒന്നാം സമ്മാനം 10,000 രൂപ

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തിരുവനന്തപുരത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓഗസ്റ്റ് 15നു രാവിലെ ഒമ്പതിന് കലാഭവൻ തിയേറ്ററിൽ ‘ഇന്ത്യൻ സ്വാതന്ത്ര്യസമരം’ വിഷയത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ഒരു സ്‌കൂളിൽ നിന്നും രണ്ടോ മൂന്നോ പേരുള്ള ഒരു ടീമിനെ മാത്രമേ അനുവദിക്കൂ. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓഗസ്റ്റ് 11നു വൈകിട്ട് അഞ്ചിനു മുമ്പ് സ്‌കൂൾ അധികാരികളുടെ സാക്ഷ്യപത്രം ഉൾപ്പെടെയുള്ള അപേക്ഷ കലാഭവൻ തീയേറ്ററിലോ, [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം.

മത്സരത്തിന് ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 5,000 രൂപ, മൂന്നാം സമ്മാനം 3,000 രൂപ.

Related Articles

Latest Articles