Wednesday, April 24, 2024
spot_img

കൈക്കുഞ്ഞിൻ്റെ കാലിൽ തൂക്കി പ്രകടനം; സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; റഷ്യൻ നാടോടി ദമ്പതികൾ പോലീസ് പിടിയിൽ

റഷ്യയിലെ തെരുവിൽ കൈക്കുഞ്ഞിൻ്റെ കാലിൽ തൂക്കിയെടുത്തുക്കൊണ്ടുള്ള പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റഷ്യൻ നാടോടി ദമ്പതികളാണ് ഞെട്ടിപ്പിക്കുന്ന ഈ അഭ്യാസവുമായി രംഗത്തെത്തിയിരിക്കുന്നത്. നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കാലിൽ തൂക്കി തലകീഴായിട്ടായിരുന്നു പ്രകടനം. വിചിത്രമായ ഈ അഭ്യാസത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

അതെ സമയം മലേഷ്യയിലെ ക്വലാലംപൂരിൽ കൈക്കുഞ്ഞുമായുള്ള പ്രകടനം നടത്തവേ റഷ്യൻ ദമ്പതികളെ പോലീസ് പിടികൂടി ചോദ്യം ചെയ്തു. കുഞ്ഞുങ്ങളെ ഉപയോഗിച്ച് കൊണ്ടുള്ള ഇത്തരം പ്രകടനം റഷ്യയിൽ സാധാരണമാണെന്നായിരുന്നു അവരുടെ മറുപടി. കുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്നും പൂർണ്ണ ആരോഗ്യവതിയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞുങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം അഭ്യാസ പ്രകടനങ്ങൾക്കെതിരെ റഷ്യയിൽ ഇതിനോടകം പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=ict2cmgTCOI&feature=youtu.be

Related Articles

Latest Articles