Friday, April 19, 2024
spot_img

സംഗീത സംവിധായകൻ ബാലഭാസ്കറിന്‍റെ അപകട മരണം: തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. ബാലഭാസ്ക്കറിന്റേത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. എന്നാൽ അപകടത്തിന് പിന്നിൽ സ്വർണ കടത്തുകാരുടെ അട്ടിമറിയുണ്ടെന്നാണ് ബാലുവിന്‍റെ ബന്ധുക്കളുടെ ആരോപണം.

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കു വരുന്ന വഴിയാണ് പള്ളിപ്പുറത്തുവച്ച് വാഹന അപകടത്തിൽ ബാലഭാസ്ക്കറും അദ്ദേഹത്തിന്റെ മകളും മരിക്കുന്നത്. 2019 സെപ്തംബർ 25ന് പുലർച്ചെയാണ് അപകടം നടക്കുന്നത്. ഭാര്യ ലക്ഷമി, ഡ്രൈവർ അർജുൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.

അപകടത്തിന് ശേഷം ബാലഭാസ്ക്കറിന്‍റെ അടുത്ത സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർ സ്വർണ കടത്തു കേസിലെ പ്രതികളായതോടെയാണ് വിവാദമുയർന്നത്. തങ്ങളുടെ മക്കളുടേത് അപകട മരണമല്ല, ആസൂത്രിത കൊലപാതമെന്നായിരുന്നു ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കളുടെ ആരോപണം. തുടർന്നാണ് തുടരന്വേഷണം വേണമെന്ന ഹർജി കോടതിയിൽ സമർപ്പിച്ചത്.

Related Articles

Latest Articles