Friday, March 29, 2024
spot_img

കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തന നിരോധനം നീട്ടി, ജില്ലയിൽ പതിനൊന്നാം തിയതി വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കണ്ണൂർ: മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂര്‍ ജില്ലയിലെ ക്വാറികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തന നിരോധനം നീട്ടി. ഈ മാസം 15 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്. നിരോധന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ചെങ്കല്‍, കരിങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തന നിരോധനം ബാധകമാണ്.

കണ്ണൂര്‍ ജില്ലയില്‍ പതിനൊന്നാം തിയതി വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. കണ്ണൂരിലെ കണിച്ചാര്‍, നെടുംപൊയില്‍ മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു.

Related Articles

Latest Articles