Thursday, April 25, 2024
spot_img

മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരത്തിന് നിരോധനം ; നിയന്ത്രണം ഏപ്രില്‍ 15 വരെ

കൽപറ്റ: വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരത്തിന് നിരോധനം.
ഏപ്രില്‍ 15 വരെയാണ് വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചത്. ഇന്നലെയാണ് നിരോധനം നിലവിൽ വന്നത്. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്ന് വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം.

വന്യജീവിസങ്കേതത്തില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് വിനോദസഞ്ചാരം താല്‍ക്കാലികമായി വിലക്കി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടത്.

Related Articles

Latest Articles