Thursday, April 18, 2024
spot_img

പ്രധാനമന്ത്രിക്ക് നന്ദിയുടെ പൂച്ചെണ്ടുകളുമായി, ബർബഡോസ്

ബ്രിഡ്‌ജ്‌ടൗണ്‍: കൊറോണ വൈറസ് വ്യാപനത്തിന് ആശ്വാസമേകി വാക്‌സിന്‍ അയച്ചതിന് ഇന്ത്യന്‍ ജനതയ്ക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ബാര്‍ബഡോസ്. കഴിഞ്ഞ മാസമായിരുന്നു ബാര്‍ബഡോസ് പ്രധാനമന്ത്രി മോട്ട്‌ലി നരേന്ദ്ര മോദിക്ക് വാക്‌സിന്‍ ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നത്.

അതിനു പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷം ഡോസുകള്‍ രാജ്യത്തേക്ക് കയറ്റി അയക്കുകയായിരുന്നു. ഇന്ത്യ കയറ്റി അയച്ച കൊവിഡഷീല്‍ഡ് വാക്‌സിന്‍റെ ഡോസുകള്‍ ബാര്‍ബഡോസില്‍ലഭിച്ചതിനു തൊട്ടു പിന്നാലെയാണ് ഇന്ത്യയ്ക്ക് പ്രധാനമന്ത്രി മോട്ട്‌ലിയുടെ നന്ദി പ്രകടനം. മാത്രമല്ല 2.87 ലക്ഷം മാത്രം ജനസംഖ്യ ഉള്ള ബാര്‍ബഡോസില്‍ ഇതുവരെ 1,641 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. അതേസമയം, അതിൽ 1,274 പേര്‍ രോഗമുക്തരാവുകയും ചെയ്‌തു.

Related Articles

Latest Articles