Thursday, April 25, 2024
spot_img

പാകിസ്ഥാന്റെ സമ്മർദ തന്ത്രങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിസിസിഐ; ഏഷ്യാകപ്പ് മറ്റേതെങ്കിലും രാജ്യത്ത് നടത്തേണ്ടി വരും !

മുംബൈ : ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യയിൽ നടത്തരുതെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ വാദം അവരുടെ സമ്മർദതന്ത്രമാണെന്നാരോപിച്ച് ബിസിസിഐ രംഗത്ത് വന്നു.ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളും പാകിസ്ഥാനിൽ തന്നെ നടത്താനുള്ള അവരുടെ തന്ത്രമാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഏഷ്യാകപ്പിനായി പാകിസ്ഥാനിലെത്തിലെന്ന് ഇന്ത്യ നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെത്തുടർന്ന് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായി മറ്റേതെങ്കിലും രാജ്യത്തു നടത്താനും ധാരണയായിരുന്നു. തൊട്ട് പിന്നാലെ ഏകദിന ലോകകപ്പിലെ തങ്ങളുടെ കളികളും ഇതുപോലെ മാറ്റണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ബംഗ്ലദേശിൽ നടത്തണമെന്നാണ് പാകിസ്ഥാൻ ആവശ്യപെട്ടിരിക്കുന്നത്.

‘‘ഏഷ്യാ കപ്പിനെച്ചൊല്ലിയുള്ള പ്രശ്നത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ സമ്മർദ തന്ത്രമാണിത്. അവസാനം ഏഷ്യാകപ്പ് യുഎഇയിലോ, ഖത്തറിലോ നടത്തേണ്ടിവരുമെന്നാണ് എനിക്കു പറയാനുള്ളത്. പാക്കിസ്ഥാൻ അവരുടെ കളികളും ഇതിൽ ഏതെങ്കിലും രാജ്യത്തു കളിക്കേണ്ടിവരും.’’– ബിസിസിഐ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

അതെ സമയം രണ്ടിടങ്ങളിലായി ഏഷ്യാ കപ്പ് നടത്തേണ്ടിവരുന്നത് ചെലവു കൂട്ടുമെന്നതിനാൽ ഏഷ്യന്‍ ക്രിക്കറ്റ് കൗൺസില്‍ അത് അനുവദിക്കില്ലെന്നുമാണ് ബിസിസിഐ കരുതുന്നത്.

Related Articles

Latest Articles