സ്വർഗത്തിലെ രാജ്ഞിയായി സാനിയ അയ്യപ്പൻ: ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ രഹസ്യം; വീഡിയോ കാണാം

0
behind-the-scenes-video-of-actress-saniya-iyappan-new-photoshoot-out
behind-the-scenes-video-of-actress-saniya-iyappan-new-photoshoot-out

മലയാള സിനിമ മുൻനിരനായികമാരിൽ ശ്രദ്ധേയയാണ് സാനിയ അയ്യപ്പൻ. മറ്റ് നടിമാരിൽ നിന്നും എന്നും ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത അവതരിപ്പിക്കുന്ന ഒരാളുകൂടെയാണ് സാനിയ. ഇപ്പോഴിതാ തുവെള്ള ​​ഗൗണണിഞ്ഞ് ആകാശ ഊഞ്ഞാലിൽ ഇരിക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ഫോട്ടോഷൂട്ടിന് പിന്നിലെ ആശയം ഹീര – സ്വർഗത്തിലെ രാജ്ഞി എന്നതാണ്. ഈ ​ഗംഭീര ചിത്രങ്ങളുടെ പിന്നാമ്പുറ കാഴ്ചകളും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

ചിത്രങ്ങൾക്ക് പിന്നിൽ ഫോട്ടോ​ഗ്രാഫർ ജിക്സൺ ഫ്രാൻസിസ് ആണ്. ഇപ്പോൾ ബിഹൈൻഡ് ദി സീൻസ് വിഡിയോ പുറത്തുവന്നിരിക്കുന്നതും ജിക്സൺന്റെ യൂട്യൂബ് ചാനലിലൂടെയാണ്. വാ​ഗമണ്ണിൽ ആണ് ഷൂട്ട് നടത്തിയത്. കോൺസെ‌പ്‌റ്റും സ്‌റ്റൈലിംഗും ലക്ഷ്‌മീ സനീഷ്.

അതേസമയം ഈ ആശയം കേട്ടപ്പോൾ തന്നെ സാനിയ ആണ് മനസ്സിൽ വന്നതെന്ന് ജിക്സൺ വിഡിയോയിൽ പറയുന്നു. കൂടാതെ ഈ ഔട്ട്ഫിറ്റ് നന്നായി ഉപയോഗിക്കാൻ കഴിയുമെന്നതും ഡാൻസറാണ് എന്നതുമാണ് സാനിയയിലേക്ക് എത്താൻ കാരണമെന്നും ജിക്സൺ പറയുന്നു. ചിത്രങ്ങളിൽ കാണുന്നതുപോലെ ഫ്രെയിം സെറ്റ് ചെയ്തതിന് ശേഷം അത് പൂക്കൾ കൊണ്ട് അലങ്കരിക്കുകയായിരുന്നു. മേഘവും മലനിരകളുമെല്ലാം പശ്ചാതലത്തിൽ വേണമെന്നതിനാൽ ഈ ഫ്രെയിം ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തിയാണ് ഷോട്ടുകൾ പകർത്തിയത്.