Thursday, March 28, 2024
spot_img

കോവിഡ്; ഓറൽ ടാബ്ലറ്റ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിനായി സിൻജീൻ സജ്ജമായി

ദില്ലി :ഇന്ത്യയിൽ ടാബ്ലറ്റ് അധിഷ്ഠിത കോവിഡ്-19 വാക്സിൻ പരീക്ഷിക്കുന്നതിനുള്ള രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള സിൻജീൻ ഇന്‍റർനാഷണലിനെ അനുവദിച്ചു. അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ വാക്സർട്ടിൽ നിന്ന് സിൻജീൻ ഇറക്കുമതി ചെയ്ത ടാബ്ലെറ്റ് വാക്സിന്‍റെ ബാച്ചുകൾ കസൗലിയിലെ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി (സിഡിഎൽ) അംഗീകരിച്ചു.

വാക്സാർട്ട് നിർമ്മിച്ച വിഎക്സ്-കോവി2 എന്‍ററിക്-കോട്ടഡ് ടാബ്ലെറ്റുകളുടെ സാമ്പിളുകൾ സിഡിഎൽ കസൗലിയിലെ ലബോറട്ടറി ക്ലിയർ ചെയ്തിട്ടുണ്ട്,” കോവിഡ് -19 നെതിരായ അഡെനോവൈറൽ-വെക്ടർ അധിഷ്ഠിത ടാബ്ലെറ്റ് വാക്സിന്‍റെ സുരക്ഷ, ഫലപ്രാപ്തി, രോഗപ്രതിരോധ ശേഷി എന്നിവ മനസിലാക്കുക എന്നതാണ് ട്രയൽ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ വാക്സാർട്ട് അതിന്‍റെ ഓറൽ റീകോമ്പിനന്‍റ് ടാബ്ലെറ്റ് വാക്സിന്‍റെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. യുഎസിലെ നാല് കേന്ദ്രങ്ങളിലായി 96 പേരെയാണ് റിക്രൂട്ട് ചെയ്തത്. പങ്കെടുത്തവരിൽ ചികിത്സിക്കപ്പെടാത്തവരും മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും ഉൾപ്പെടുന്നു. കൂടുതൽ പഠനപങ്കാളികളെ റിക്രൂട്ട് ചെയ്യുന്ന ആഗോള, പ്ലാസിബോ നിയന്ത്രിത ഫലപ്രാപ്തി ട്രയൽ ആരംഭിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു.

Related Articles

Latest Articles