Friday, March 29, 2024
spot_img

ദില്ലിയിൽ വൻ സംഘർഷം ! വിലക്ക് മറികടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച് കോൺഗ്രസ്

ദില്ലി : അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് പ്രതിഷേധം നടത്തിയ കോൺഗ്രസ് നീക്കം ദില്ലിയിൽ സംഘർഷത്തിനിടയാക്കി. പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പന്തംകൊളുത്തിയുള്ള പ്രകടനം പാടില്ലെന്നായിരുന്നു പോലീസ് നൽകിയിരുന്ന നിര്‍ദേശം. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പി.ചിദംബരം അടക്കമുള്ള നേതാക്കൾ ചെങ്കോട്ടയിലെത്തി.

പ്രവർത്തകർക്കൊപ്പം മുതിർന്ന നേതാവ് ജെ.പി. അഗർവാളിനെയും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായി പ്രദേശമായതിനാലാണ് പന്തംകൊളുത്തി പ്രകടനത്തിന് പോലീസ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

Related Articles

Latest Articles