Friday, April 19, 2024
spot_img

മലപ്പുറത്ത് ബൈക്കപകടം;മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം : തിരൂർക്കാട്ടിൽ ഇന്ന് രാവിലെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി അൽഫോൻസ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂർ സ്വദേശി അശ്വിന് അപകടത്തില്‍ പരിക്കേറ്റു. ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 6.30 ഓടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം നടന്നത് . കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും തുടർന്ന് കെഎസ്ആആർടിസി ബസിലും ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ ഉടനെ വിദ്യാർത്ഥിനിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles