Thursday, April 25, 2024
spot_img

ഇനി ദേശീയതയുടെ പാതയിൽ; അന്തരിച്ച രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയിലേക്ക്; റിട്ട. കേണല്‍ വിജയ് റാവത്ത് അംഗത്വം സ്വീകരിച്ചു

ദില്ലി: തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു.

റിട്ട. കേണല്‍ വിജയ് റാവത്ത് ദില്ലി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ചടങ്ങില്‍ സന്നിഹിതനായിരുന്നു.

തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചത് പ്രധാനമന്ത്രിയുടെ ആദര്‍ശങ്ങളാണെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് വിജയ് റാവത്ത് പറഞ്ഞു. മാത്രമല്ല നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണം രാജ്യത്തെ ഉജ്ജ്വലമായി മുന്നോട്ട് നയിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.

അതേസമയം 34 വര്‍ഷത്തെ സൈനിക ജീവിതത്തിന് ശേഷം കേണല്‍ പദവിയിലിരിക്കെയാണ് വിജയ് റാവത്ത് വിരമിക്കുന്നത്. ബിപിന്‍ റാവത്തിന്റെ ഇളയ സഹോദരനാണ് ഇദ്ദേഹം.

Related Articles

Latest Articles