Saturday, April 20, 2024
spot_img

ലക്ഷ്മികാന്ത് ബാജ്പേയ് ഇനി രാജ്യസഭയിൽ ബിജെപി ചീഫ് വിപ്പ്; നിയമനം ശിവ് പ്രതാപ് ശുക്ല വിരമിച്ചതിന് പിന്നാലെ

ദില്ലി: ഉത്തർപ്രദേശിലെ മുൻ ബിജെപി അദ്ധ്യക്ഷൻ ലക്ഷ്മികാന്ത് ബാജ്പേയിയെ രാജ്യസഭയിൽ ബിജെപി ചീഫ് വിപ്പായി നിയമനം നൽകി. കുറച്ച് ദിവസങ്ങൾക്ക് മുന്നേ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നാണ് ബാജ്‌പേയ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.

ബിജെപിയുടെ ചീഫ് വിപ്പായിരുന്ന ശിവ് പ്രതാപ് ശുക്ല വിരമിച്ചതിന് പിന്നാലെയാണ് ബാജ്പേയിയെ നിയമിച്ചത്. മീററ്റിൽ നിന്ന് നാല് തവണ ഉത്തർപ്രദേശ് നിയമസഭയിലേക്ക് ബാജ്പേയ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനിടെ, ബിജെപി വീണ്ടും പീയുഷ് ഗോയലിനെ രാജ്യസഭാ നേതാവായി നിയമിച്ചു. മുക്താർ അബ്ബാസ് നഖ്വി വിരമിച്ചതിന് ശേഷം പാർട്ടിയുടെ രാജ്യസഭാ ഉപനേതാവിനെ നിയോഗിച്ചിട്ടില്ല.

Related Articles

Latest Articles