Friday, April 19, 2024
spot_img

തെലങ്കാനയിൽ ബിജെപി നേതാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി നേതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജ്ഞാനേന്ദ്ര പ്രസാദ് (45) ആണ് മരിച്ചത്. സെർലിംഗംപളളി മണ്ഡലത്തിൽ നിന്നുളള പാർട്ടിയുടെ സംസ്ഥാന നിർവ്വാഹക സമിതിയംഗമാണ് ജ്ഞാനേന്ദ്ര പ്രസാദ്.

തിങ്കളാഴ്ച രാവിലെയാണ് ഇയാളെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഇതുകണ്ട ബന്ധുവാണ് വിവരം പോലീസ് സ്‌റ്റേഷനിൽ അറിയിച്ചത്. സ്ഥലത്തെത്തിയ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മിയാപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.

മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. വീടിന്റെ വാതിൽ ഉളളിൽ നിന്ന് പൂട്ടിയിരുന്നതായും അതുകൊണ്ടു തന്നെ ജീവിനൊടുക്കിയതാകാനും സാദ്ധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുൻപുണ്ടായ അപകടത്തിൽ ജ്ഞാനേന്ദ്ര പ്രസാദിന്റെ കാലിന് പൊട്ടൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിശ്രമത്തിലുമായിരുന്നു അദ്ദേഹം.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ 174 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles