Thursday, April 18, 2024
spot_img

നിയമന കുംഭകോണം; നഗരസഭയിൽ ബിജെപി സിപിഎം കൗൺസിലർമാർ തമ്മിൽ സംഘർഷം, ഡി ആർ അനിലിന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച്

തിരുവനന്തപുരം: കോർപ്പറേഷൻ കത്ത് വിവാദത്തിൽ നഗരസഭയിൽ ബി ജെ പി – സിപിഎം കൗൺസിലർമാർ തമ്മിൽ സംഘർഷം. നഗരസഭയിൽ സി പി എം – ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി തുടരുകയാണ്. കത്ത് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും നഗരസഭയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.

പോലീസ് ഇരു കക്ഷികളെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിയന്ത്രണാതീതമായി തുടരുകയാണ് സംഘർഷാവസ്ഥ. നിലവിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയാണ്.
കോർപറേഷനകത്തും പുറത്തുമായി പ്രതിഷേധക്കാർ കൂടിയിരിക്കുകയാണ്.

ഇതിന് പിന്നാലെ സിപിഎം കൗൺസിലർമാർ കയ്യേറ്റവുമായി രം​ഗത്തു വന്നു. സിപിഎം കൗൺസിലർമാരുടെ അക്രമണത്തിൽ ബിജെപി കൗൺസിലർമാർക്ക് ഗുരുതര പരിക്കേറ്റു. പ്രതിഷേധത്തെ തുടർന്ന് ജനങ്ങൾക്ക് കോർപ്പറേഷനിലേയ്‌ക്ക് കടന്നു വരാനുള്ള ​ഗ്രില്ല് സിപിഎം കൗൺസിലർമാർ പൂട്ടി. ശക്തമായ പ്രതിഷേധമാണ് മേയർക്കെതിരെ നടക്കുന്നത്. ഗ്രില്ലിന്റെ പൂട്ട് പൊളിക്കാൻ പ്രതിഷേധക്കാർ ശ്രമം നടത്തുകയാണ്.

സംഭവത്തിൽ ബിജെപി ​കൗൺസിലർമാർക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ കയ്യേറ്റം ഉണ്ടായി. പിന്നാലെ കൗൺസിലർമാർക്ക് പിന്തുണയുമായി ബിജെപി പ്രവർത്തകരും കോർപ്പറേഷനിലേയ്‌ക്കെത്തി. ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

Related Articles

Latest Articles