Thursday, April 25, 2024
spot_img

ദോക്ക്ലാമിൽ സൈന്യം ചൈനയെ നേരിടുമ്പോൾ രാഹുൽ ഗാന്ധി രഹസ്യമായി ചൈനീസ് എംബസിയിൽ പോയി, ചൈന വിവാദത്തിൽ തിരിച്ചടിച്ച് ബിജെപി, സേനയെ അപമാനിച്ചു രാഹുൽ നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം

ദില്ലി: ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിൽ രാഹുലിന്റെ വായ അടപ്പിച്ച് ബി ജെ പി.സൈനികരുടെ ആത്മവീര്യം രാഹുലും കോൺഗ്രസും ഒരിക്കൽ കൂടി കെടുത്തി എന്ന് നദ്ദ ആരോപിച്ചു. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസിന് ഉടമ്പടി ഉണ്ട് എന്നത് എല്ലാവർക്കും അറിയാം. ദോക്ലാമിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രത തുടരുമ്പോൾ രാഹുൽ രഹസ്യമായി ചൈനീസ് എംബസിയിൽ പോയി. ഇത് രാഹുലിന്‍റെ രാജ്യ സ്നേഹവുമായി ബന്ധപ്പെട്ട് വലിയ ചോദ്യംഉയർത്തുന്നുണ്ടെന്നും രാഹുലിൻ്റെ മാനസിക പാപ്പരത്തം വ്യക്തമാക്കുന്ന പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു എന്നും നദ്ദ വ്യക്തമാക്കി.

രാഹുലിന്റെ പരാമർശത്തിൽ ബി ജെ പി ഒന്നടങ്കം രാഹുലിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌.ഇന്ത്യൻ സൈന്യത്തിനെ താഴ്ത്തികെട്ടുന്ന പ്രസ്താവന ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ രാഹുലിന് ചേർന്നത് അല്ലെന്നും നിർത്തി പോക്കൂടേ എന്നും അടക്കമുള്ള വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി പോലും രാഹുലിനെ തേടി എത്തിയത്.അതേസമയം പ്രസ്താവന ചർച്ചയാക്കാനും ബിജെപി തീരുമാനിച്ചു. പാർലമെൻറിൽ ഇക്കാര്യം ഉന്നയിക്കാൻ ധാരണയായി. അതിർത്തി തർക്കം പാർലമെന്‍റിൽ അടക്കം സജീവ ചർച്ചയാക്കി നിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ബിജെപി രാഹുലിന്‍റെ നിലപാട് ചൂണ്ടിക്കാട്ടി മറികടക്കാൻ ശ്രമം തുടരുകയാണ്.

Related Articles

Latest Articles