Thursday, March 28, 2024
spot_img

ബ്രഹ്മപുരം തീപിടിത്തം : നാസയുടെ സഹായം തേടി കേരള പോലീസ്;അട്ടിമറി സാദ്ധ്യതയുണ്ടെന്ന് നിഗമനം

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ നാസയുടെ സഹായം തേടി കേരള പോലീസ്.നാസയിൽ നിന്നുള്ള
ദൃശ്യങ്ങള്‍ക്കായി സിറ്റി പോലീസ് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ സമീപിക്കും.നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി സംവിധാനത്തില്‍ നിന്നുള്ള ഉപഗ്രഹദൃശ്യങ്ങള്‍ ശേഖരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. ഇതിന് വരും ദിവസങ്ങളില്‍ കാലാവസ്ഥാ വകുപ്പുമായി ബന്ധപ്പെടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ പറഞ്ഞു.

തീപിടിത്തം ആദ്യമുണ്ടായത് ബ്രഹ്മപുരം പ്ലാന്റിലെ സെക്ടര്‍ ഒന്നിലാണെന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. ഒരേസമയം ഒന്നിലധികം ഇടങ്ങളില്‍ തീപടര്‍ന്നിട്ടുണ്ടെങ്കില്‍ അട്ടിമറിസാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ വ്യക്തത വരുത്താനാണ് നാസയുടെ സഹായം തേടുന്നത്.

Related Articles

Latest Articles