Tuesday, April 23, 2024
spot_img

കൊച്ചി മെട്രോയുടെ സമീപത്തുള്ള വീടുകളുടെ ആഡംബര നികുതി വർധിപ്പിക്കാൻ നീക്കം ; നികുതിയിൽ 2,500 രൂപയുടെ വർധനവായിരിക്കും ഉണ്ടാവുക

എറണാകുളം; കൊച്ചി മെട്രോയുടെ സമീപത്തുള്ള വീടുകളുടെ ആഡംബര നികുതി വർധിപ്പിക്കാൻ നീക്കം. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ഇതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ നിർദേശം സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ നിർദേശം നൽകി. ആലുവ മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷൻവരെയുളഅള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റർ ദൂരത്തേക്കാണ് ആഡംബര നികുതി വർധിപ്പിക്കാൻ ആലോചിക്കുന്നത്. ഈ നിർദേശം നടപ്പിലായാൽ വീടിന് നൽകേണ്ട ആഡംബര നികുതിയിൽ 2,500 രൂപയുടെ വർധനവായിരിക്കും ഉണ്ടാവുക

278 ചതുരശ്ര മീറ്റർ മുതൽ 464 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്ക് നൽകേണ്ട നികുതി ഇതോടെ 5,000 രൂപയിൽ നിന്ന് 7,500 രൂപയാകും. 464 ചതുരശ്ര മീറ്റർ മുതൽ 695 വരെ 10,000 രൂപയും അതിനു മുകളിലേക്ക് 12,500 രൂപയുമാണ് നിലവിൽ ആഡംബര നികുതി. ഇതും വർധിക്കും. കണയന്നൂർ താലൂക്കിൽ 21 വില്ലേജുകളിലായി ആഡംബര നികുതി നൽകേണ്ട 5,000 വീടുകളുണ്ട്. എറണാകുളം വില്ലേജിൽ 450 വീടുകളും എളംകുളം വില്ലേജിൽ 675 വീടുകളുമാണുള്ളത്

Related Articles

Latest Articles