Thursday, April 25, 2024
spot_img

ബസ് ചാര്‍ജ് വര്‍ധന: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് എന്ന ആശയത്തിൽ നിന്ന് പിന്മാറാൻ സർക്കാർ തയാറാവണം; എബിവിപി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഗതാഗത മന്ത്രി ആന്റണി രാജുവും സെക്രട്ടേറിയേറ്റിൽ വിളിച്ചുചേർത്ത വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്ത് എബിവിപി.

എബിവിപി ദേശീയ നിർവ്വാഹക സമിതി അംഗം വിഷ്ണു ഗോമുഖം. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം മനോജ് എന്നിവരാണ് പങ്കെടുത്തത്.

വിദ്യാർത്ഥി യാത്രനിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തോട് ഒരു കാരണവശാലും യോജിച്ചുപോകുവാൻ സാധ്യമല്ലെന്ന് എബിവിപി അറിയിച്ചു

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സമസ്ത മേഖലയെയും പോലെതന്നെ സ്വകാര്യബസ് മേഖലയും പ്രതിസന്ധിയിലാണ് എന്ന യാഥാർഥ്യം ഉൾക്കൊള്ളുമ്പോഴും അതിനനുസൃതമായി തന്നെ സമൂഹത്തെയും വിദ്യാർഥികളെയും ആ സാഹചര്യം ബാധിച്ചിട്ടുണ്ടെന്നത് കാണാതെ പോകുന്നത് അത്യന്തം ഖേദകരമാണ്. അതുകൊണ്ടുതന്നെ കൊറോണാ സാഹചര്യത്തിൽ പ്രൈവറ്റ് ബസ് മേഖലയിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധിയുടെ ഉത്തരവാദിത്വം വിദ്യാർത്ഥി കൺസഷനുമേൽ കെട്ടിവെക്കാനുള്ള സർക്കാർ തീരുമാനത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.’- എബിവിപി പറഞ്ഞു

അയൽസംസ്ഥാനങ്ങളായ കർണാടകവും തമിഴ്നാടും വിദ്യാർഥികൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചിരിക്കുന്ന നിലവിലെ പരിതസ്ഥിതിയിൽ കേരളം നിലവിലെ വിദ്യാർഥി കൺസഷൻ ആയ 1രൂപയിൽ നിന്ന് 6 രൂപയിലേക്ക് എന്ന ബസ് ഓർണേഴ്സിന്റെ വലിയ നിരക്കുവർദ്ധനവുണ്ടാവണമെന്ന ആവിശ്യത്തോട് സർക്കാർ എടുക്കുന്ന മൃദുസമീപനം വിദ്യാർത്ഥി വിരുദ്ധം തന്നെയാണ്. വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിക്കുവാൻ സർക്കാരിന് കഴിയില്ല എന്നാണെങ്കിൽ നിലവിൽ അനുവർത്തിച്ചു പോരുന്ന വിദ്യാർത്ഥി യാത്രാനിരക്ക് നിലനിർത്തിക്കൊണ്ട്. നിരക്ക് വർദ്ധനവ് എന്ന ആശയത്തിൽ നിന്ന് പിന്മാറാൻ സർക്കാർ തയ്യാറാവണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

Related Articles

Latest Articles