Thursday, April 25, 2024
spot_img

ഇന്ത്യൻ ഉൽപ്പന്നങ്ങൾ മതി.വേണം പ്രത്യേക ചിഹ്നം

ദില്ലി:രാജ്യത്ത് ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു വേണ്ടി പരസ്യം ചെയ്യരുതെന്നു സിനിമാ, കായിക താരങ്ങളോടു വ്യാപാരി സംഘടനകള്‍ അഭ്യര്‍ഥിക്കുന്നുമുണ്ട്.

രാജ്യത്തെ ഇ കൊമേഴ്‌സ് കമ്പനികള്‍ അവര്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ഉറപ്പു വരുത്താന്‍ നിയമഭേദഗതി കൊണ്ടുവരും. ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നമാണെന്ന് അറിയിക്കുന്ന ആത്മനിര്‍ഭര്‍ ചിഹ്നം സാധനങ്ങളില്‍ പതിക്കണം എന്ന ഭേദഗതിയും കൊണ്ടു വന്നേക്കും.

Related Articles

Latest Articles