എന്തും നൽകി ഡോക്ടർമാരെ പ്രലോഭിപ്പിക്കുന്ന മരുന്ന് കമ്പനികളെ ഒതുക്കാൻ പ്രധാനമന്ത്രി ഇടപെടുന്നു.കമ്പനി മേധാവികളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് മോദി…

0

ഡോക്ടർമാർക്ക് വിദേശ സുഖവാസ കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രയും സ്ത്രീകളേയും അടക്കം തങ്ങളുടെ മരുന്നുകൾ പ്രൊമോട്ട് ചെയ്യാൻവേണ്ടി വാഗ്ദാനം ചെയ്യുന്ന മരുന്നു കമ്പനികളെ നിലയ്ക്കു നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടല്‍. പ്രമുഖ മരുന്നു കമ്പനികളായ സൈഡസ് കാഡില, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, വോക്ക്ഹാര്‍ട്റ്റ് എന്നിവയുടെ മേധാവികളെയാണ് പ്രധാനമന്ത്രി വിളിച്ചുവരുത്തിയത്. തങ്ങളുടെ മരുന്നുകള്‍ വാങ്ങാന്‍ ഡോക്റ്റര്‍മാരെ പ്രലോഭിപ്പിക്കാനായി സ്ത്രീകള്‍, വിദേശയാത്രകള്‍, വിലകൂടിയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നെന്ന നിരവധി പരാതികള്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ അദ്ദേഹം നേരിട്ട് ഇടപെട്ടത്.

മര്യാദ വിട്ടുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ അവസാനിപ്പിക്കണമെന്ന് കമ്പനി മേധാവികള്‍ക്ക് മോദി മുന്നിറിയിപ്പ് നല്‍കി. ഈ വിഷയത്തില്‍ പലപ്പോഴും ഉദ്യോഗസ്ഥ തലത്തിലുള്ള മുന്നറിയിപ്പ് കമ്പനികള്‍ നിരാകരിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ നിസഹകരണം കൊണ്ടു മാത്രം ഈ വിഷയത്തില്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണ്. കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലിസേര്‍സ് മന്ത്രാലയത്തോടെ നിയമത്തിന്റെ കരട് തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവര്‍ അതിന്റെ നടപടികള്‍ തുടങ്ങിയെന്നും യോഗത്തില്‍ മോദി വ്യക്തമാക്കി. അപ്പോളോ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്റ്റര്‍മാരുടെ സംഘവും യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here