15 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കും; ആരോഗ്യമേഖലയ്ക്ക് 69,000 കോടി; ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും

0

ദില്ലി: ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആരോഗ്യമേഖലയ്ക്ക് 69000 കോടി ബജറ്റില്‍ അനുവദിച്ചു. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കും. പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്.

2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പരിപാടി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 3 കാര്‍ഷികനിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കണം. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം. ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്ക് പ്രത്യേകപദ്ധതിയും പ്രഖ്യാപിച്ചു.

തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും, വൈദ്യുതി വില്‍ക്കാമെന്നും ധനമന്ത്രി പറഞ്ഞു. 27 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചുവെന്ന് നിര്‍മല സഭയില്‍ പറഞ്ഞു. ഹോര്‍ട്ടികള്‍ചര്‍ പ്രോല്‍സാഹനത്തിന് ഒരു ജില്ല – ഒരു ഉല്‍പന്നം പദ്ധതി നടപ്പാക്കും. 2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കും.

2020-21 സാമ്പത്തികവര്‍ഷം 15 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കും. ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ക്കും സഹകരണബാങ്കുകള്‍ക്കും പിന്തുണയേകും. നബാര്‍ഡ് റീഫിനാന്‍സിങ് സൗകര്യം വിപുലീകരിക്കും. കൃഷി, അനുബന്ധവ്യവസായങ്ങള്‍, ജലസേചനം, ഗ്രാമവികസനം 2.83 ലക്ഷം കോടിരൂപ അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here