ദില്ലി: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ആശ്വാസപ്പെരുമഴയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ പരിധിയില്‍പ്പെടും. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഇന്‍ഷുറന്‍സ്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ 80 കോടി ഇന്ത്യക്കാരെ ഉള്‍ക്കൊള്ളും. നിലവില്‍ ഒരോ ആള്‍ക്കും അഞ്ച് കിലോ വീതം അരിയും ഗോതമ്പും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ അഞ്ച് കിലോ ധാന്യം കൂടി സൗജന്യമായി നല്‍കും. പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ആവശ്യമെങ്കില്‍ 1 കിലോ ധാന്യം കൂടി അനുവദിക്കും.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച പ്രധാന പക്കേജുകള്‍:

വിധവകള്‍ക്ക് ആയിരം രൂപവീതം നല്‍കും.
ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് മൂന്നുമാസം 500 രൂപ വീതം നല്‍കും.

ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സര്‍ക്കാര്‍ അടയ്ക്കും. ആകെ നൂറ് തൊഴിലാളികള്‍ വരെയുള്ളതും ഇതില്‍ 90 ശതമാനം പേര്‍ക്കും പതിനയ്യായിരം രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന കമ്പനികള്‍ക്ക് മാത്രമാണ് ആനുകൂല്യം.

ഇപിഎഫ് നിക്ഷേപത്തില്‍നിന്ന് 75 ശതമാനം മുന്‍കൂര്‍ പിന്‍വലിക്കാന്‍ അനുമതി? 8.69 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം വര്‍ഷം 6000 രൂപ നല്‍കുന്നതില്‍ ആദ്യ ഇന്‍സ്റ്റാള്‍മെന്റായ 2000 രൂപ ഉടന്‍ നല്കും.

മൂന്നു കോടി മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 2000 രൂപ വീതം നല്‍കും. ഇവര്‍ക്ക് നേരിട്ട് പണം കൈമാറും.

ഉജ്ജ്വല പദ്ധതിയിലുള്ള ബിപിഎല്‍ പരിധിയില്‍പ്പെട്ട 8 കോടി പേര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടര്‍

വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം വായ്പ,
ഇതിലൂടെ ഏഴു കോടി പേര്‍ക്ക് പ്രയോജനം

നിര്‍മ്മാണതൊഴിലാളികളെ സംരക്ഷിക്കാന്‍ കെട്ടിടനിര്‍മ്മാണ നിധി ഉപയോഗിക്കും. ഈ നിധിയിലെ 31000 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപയോഗിക്കാം.

ജില്ലാ ധാതു നിധിയിലെ തുക കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here