Wednesday, April 24, 2024
spot_img

കര്‍ഷകനെ പോലീസ് വെടിവച്ചു കൊന്നെന്ന വ്യാജട്വീറ്റ്; മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സര്‍ദേശായി‍യെ ഇന്ത്യ ടുഡേ‍ സസ്‌പെന്‍ഡ് ചെയ്തു

ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക ഇടനിലക്കാര്‍ നടത്തിയ ട്രാക്റ്റര്‍ റാലി സംബന്ധിച്ച് പച്ചക്കള്ളങ്ങൾ ട്വീറ്റ് ചെയ്ത്, സോഷ്യൽ മീഡിയയിൽ തീപ്പൊരി പാറിച്ച് ,ഒടുവിൽ എല്ലാം ഡിലീറ്റ് ചെയ്ത് തടിതപ്പിയ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് തീ അണയും മുമ്പ് പണി കിട്ടി. സംഭവത്തെ തുടർന്ന് സർദേശായിയുടെ ഒരു മാസത്തെ ശമ്പളം ഇന്ത്യ ടുഡേ ചാനൽ തടഞ്ഞു. അതേസമയം അവതാരക സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിനിർത്താനും ചാനൽ മാനേജ്മെന്റ് നിർദ്ദേശിച്ചിട്ടുണ്ട്.

ഭാരതം റിപ്പബ്ലിക്ക് ദിന ആഘോഷത്തിലാകുന്ന സമയം ഖാലിസ്താൻ വിഘടനവാദികൾ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് യുവകർഷകൻ വെടിയേറ്റു മരിച്ചെന്നായിരുന്നു രാജ്ദീപിന്റെ ട്വീറ്റ്. എന്നാൽ തൊട്ടുപിന്നാലെ സത്യം വെളിപ്പെടുത്തി മറുപടികളും വരുകയായിരുന്നു. ഇതോടെ കൊല്ലപ്പെട്ടയാൾ ട്രാക്ടർ മറിച്ച് മരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് വീഡിയോയുമായി രംഗത്തെത്തി. ഒടുവിൽ ട്വീറ്റ് പിൻവലിച്ച് സർദേശായി തടിതപ്പുകയായിരുന്നു. നേരത്തെ സുഭാഷ് ചന്ദ്രബോസിന്റെ ഛായാചിത്രം രാഷ്ട്രപതി അനാച്ഛാദനം ചെയ്തപ്പോഴും വ്യാജപ്രചാരണവുമായി രാജ്ദീപ് രംഗത്തെത്തിയത് വലിയ വർത്തയ്ക്കാണ് ഇടവെച്ചത്.

എന്നാൽ ഛായാചിത്രം സുഭാഷ് ചന്ദ്ര ബോസ് ബോസിന്റേതല്ലെന്നായിരുന്നു അവകാശവാദം. തുടർന്ന് കൃത്യമായ മറുപടികളും തെളിവുകളുമായി കമന്റുകൾ നിരന്നതോടെ രാജ്ദീപ് വെട്ടിലായി. ഒടുവിൽ ഇതേ നയം പിന്തുടർന്ന് തനിക്ക് തെറ്റിയതാണെന്ന് മാപ്പ് പറഞ്ഞ് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ചാനലിന്റെ സോഷ്യൽ മീഡിയ പോളിസിക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനെ തുടർന്നാണ് രാജ്ദീപിനെതിരെ നടപടിയുണ്ടായതെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles