Friday, March 29, 2024
spot_img

സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട!! ആന്ധ്രയിൽ നിന്ന് ട്രെയ്‌നിലെത്തിച്ച 8 കിലോ കഞ്ചാവുമായി,തിരൂരിൽ രണ്ടുപേരെ പോലീസ് പിടികൂടി

തിരൂര്‍ : സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട . ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ വഴി കടത്തിയ 8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ തിരൂര്‍ കല്‍പകഞ്ചേരിയില്‍ പോലീസ് പിടികൂടി. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിന്‍കടവത്ത് വീട്ടില്‍ നൗഫല്‍ (28), താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെപുരയ്ക്കല്‍ സഹല്‍ (28) എന്നിവരാണ് പോലീസ് വലയിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ വലയിലായത് . പുത്തനത്താണി ബസ്സ്റ്റാന്‍ഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് അടുത്തുവെച്ചാണ് ഇവരെ അറസ്റ്റുചെയ്തത്.

Related Articles

Latest Articles