Thursday, April 25, 2024
spot_img

“ജാതി സംവരണം അവസാനിപ്പിക്കണം,
ജാതിയേതായാലും അതിലെ പാവപ്പെട്ടവർക്ക് സംവരണം നൽകണം”;
എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ജാതി സംവരണം അവസാനിപ്പിക്കണമെന്നും ഏത് ജാതിയില്‍പ്പെട്ടവരായാലും അതിലെ പാവപ്പെട്ടവര്‍ക്കാണ് സംവരണം നല്‍കേണ്ടതെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍

സാമ്പത്തിക സംവരണം എന്ന ആവശ്യത്തില്‍ നിന്നും എന്‍.എസ്.എസ്. പിന്നോട്ടു പോകില്ലെന്നും ജാതിയുടെ പേരില്‍ സമ്പന്നരാണ് സംവരണാനുകൂല്യങ്ങള്‍ അടിച്ചു മാറ്റുന്നുവെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു പത്ത് ശതമാനം സംവരണം കൊടുക്കാന്‍ ഒരു ഭരണഘടനാഭേദഗതി കൊണ്ടുവന്നിരുന്നു. ഇപ്പോഴത്തെ പത്ത് ശതമാനം സംവരണം എന്നുള്ളത് മാറി തൊണ്ണൂറു ശതമാനം സാമ്പത്തിക സംവരണം വരുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles