Friday, April 26, 2024
spot_img

പൂച്ച സാർ ആളൊരു കില്ലാഡി തന്നെ !! ആക്രമിക്കാനെത്തിയ പാമ്പിന്റെ മുഖത്തിനു നേരെ ആഞ്ഞടിച്ച് പൂച്ച; വീഡിയോ ദൃശ്യങ്ങൾ വൈറൽ

പാമ്പ് എന്ന് കേൾക്കുമ്പോൾ അലറി വിളിച്ചു ഓടുന്നവരാണ് നമ്മളിൽ പലരും. അപ്പോൾ പാമ്പ് ആക്രമിക്കാനെത്തിയാലോ? പേടിച്ച് ബോധം പോയില്ലെങ്കിൽ ഭാഗ്യം അല്ലേ ? എന്നാൽ ഇപ്പോൾ വൈറലാകുന്നത് പാമ്പിനെ തുരത്തിയ പൂച്ചയുടെ ദൃശ്യങ്ങളാണ്. പൊതുവെ പൂച്ചകൾക്ക് പാമ്പുകളെ അത്ര ഭയമൊന്നുമില്ല. പാമ്പിനെ കണ്ടാൽ വെറുതെ വിട്ടുകളയാനും പൂച്ചകൾ ശ്രമിക്കാറില്ല.

രണ്ട് പൂച്ചകളുടെ അരികിലേക്ക് ഇഴഞ്ഞെത്തുകയായിരുന്നു പാമ്പ്. അതിൽ ഒരു പൂച്ചയുടെ അടുത്തേക്ക് പതുങ്ങിയെത്തിയ പാമ്പ് അതിന്റെ മുഖത്തിനു സമീപത്തേക്കുയർന്ന് കടിക്കാനായി വായ തുറന്നു. പാമ്പ് പൂച്ചയെ ആക്രമിക്കുമെന്ന് കരുതിയ നിമിഷം പകച്ചു നിൽക്കാതെ പാമ്പിന്റെ മുഖത്ത് തന്നെ കൈവീശി ആഞ്ഞടിക്കുന്ന പൂച്ചയെയാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത് . അടികൊണ്ട പാമ്പ് ഉടന്‍ തന്നെ താഴേക്ക് പതിച്ചു. പൂച്ചയുടെ പ്രതികരണം കണ്ട് അമ്പരന്നിരിക്കുകയായണ് കാഴ്ചക്കാർ.

Related Articles

Latest Articles