Wednesday, April 24, 2024
spot_img

വിവാദങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 94.40 ശതമാനം വിജയം; തിരുവനന്തപുരം ഒന്നാമത്

ദില്ലി: ഏറെ വിവാദവും ആശങ്കയുമുണ്ടാക്കിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. തിരുവനന്തപുരമാണ് ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്.

99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 95.21 ശതമാനം പേർ വിജയം നേടി. www.cbseresults.nic.in, www.results.gov.in, www.digilocker.gov.in എന്നീ സൈറ്റുകളിൽ പരീക്ഷാ ഫലം അറിയാം.

ഇന്ന് രാവിലെ വിദ്യാർത്ഥികൾ ആകാംഷയോടെ കാത്തിരുന്ന സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71 ആണ് വിജയ ശതമാനം. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയം.

Related Articles

Latest Articles