Thursday, April 25, 2024
spot_img

സി.ബി.എസ്.ഇ. പുതിയ ആപ്പ് പുറത്തിറക്കി: ഇനി അറിയിപ്പുകൾ കണ്ടും കേട്ടുമറിയാം

ദില്ലി : വിദ്യാര്‍ത്ഥികളെ സഹായിക്കാനായി സി.ബി.എസ്.ഇ. പുതിയ ആപ്പ് പുറത്തിറക്കി. ‘ശിക്ഷാ വാണി’ എന്ന ആപ്പാണ് സി.ബി.എസ്.ഇ പുറത്തിറക്കിയത്.

ഈ ആപ്പ് വഴി ഇനി ബോര്‍ഡ് അപ്ലോഡ് ചെയ്യുന്ന ഓഡിയോ, വീഡിയോ ദൃശ്യങ്ങള്‍ അപ്പോള്‍ത്തന്നെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാകും. പഠനം, പരീക്ഷ, മൂല്യനിര്‍ണയം, പരിശീലനം തുടങ്ങി മുഴുവന്‍ വിവരങ്ങളും ഉടൻ തന്നെ മൊബൈല്‍ ഫോണില്‍ ലഭിക്കും.

മൂല്യനിര്‍ണയവുമായും പരീക്ഷ നടത്തിപ്പുമായും ബന്ധപ്പെട്ട വിവരങ്ങളാണ് ആദ്യമായി ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പില്‍ എട്ട് ടാബുകളാണുള്ളത്.

  1. പ്രിന്‍സിപ്പല്‍മാര്‍. 2. അധ്യാപകര്‍. 3. പരീക്ഷാകേന്ദ്രം സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍മാര്‍.4. സി.എന്‍.എസ്., എക്‌സാമിനര്‍മാര്‍. 5. റീജണല്‍ ഓഫീസര്‍മാര്‍. 6. മാതാപിതാക്കളും വിദ്യാര്‍ഥികളും. 7. പൊതുജനം. 8. സമീപകാലത്തിറങ്ങിയ അറിയിപ്പുകൾ. എന്നിവയാണ് ആപ്പിലെ എട്ട് ടാബുകൾ. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം.

Related Articles

Latest Articles