Friday, April 26, 2024
spot_img

കോവിഡ് മഹാമാരി; കേരളത്തിൽ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ ; ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം അനിവാര്യമെന്നറിയിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

വരാനിരിക്കുന്ന ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിര്‍ദേശം സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിലും കടുത്ത നിയന്ത്രണം വേണം. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ നടപടി അനിവാര്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് കണക്കുകളുടെ വര്‍ധന മാറ്റമില്ലാതെ തുടരുകയാണ്. ഇത് ചൂണ്ടിക്കാട്ടി ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. കേരളത്തില്‍ അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്.

കേരളത്തെ 10 ജില്ലകളില്‍ ഓഗസ്റ്റ് 4നും 28നും ഇടയിലുള്ള കാലയളവിലെ പരിശോധനകളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിമര്‍ശനം. പതിമൂന്ന് ജില്ലകളില്‍ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

Related Articles

Latest Articles