Sunday, July 14, 2024
spot_img

സംസ്‌ഥാനത്ത്‌ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ പാത്തി കഴിഞ്ഞയാഴ്ച മുതലുണ്ടെങ്കിലും കാറ്റിന്റെ ശക്തി കുറഞ്ഞതിനാൽ കാലാവസ്ഥ വകുപ്പ് പ്രവചിച്ച തരത്തിൽ മഴ പെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണു കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ പാടില്ല. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണിത്. ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിലെ തീരദേശത്ത് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകി.

Related Articles

Latest Articles