Wednesday, April 24, 2024
spot_img

ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് ചെന്നൈ കിംഗ്സ് താരങ്ങൾ;പ്രത്യേക പൂജകൾ നടത്തി,ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ഐപിഎല്ലിന്റെ തുടർച്ചയായ അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി. ഇന്നലെയാണ് കിരീടവുമായി താരങ്ങൾ ക്ഷേത്രത്തിലെത്തിയത്.കിരീടവുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.ചെന്നൈ സൂപ്പർ കിംഗ്സ് ടീം മാനേജ്‌മെന്റ് 2023-ലെ ഐപിഎൽ ട്രോഫി ചെന്നൈ വിമാനത്താവളത്തിൽ നിന്നും നേരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതും ക്ഷേത്രത്തിലെത്തിച്ച് പൂജകൾ നടത്തുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്.

ട്രോഫി വെളുത്ത തുണികൊണ്ട് മൂടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏല്‍പ്പിച്ചശേഷം പ്രത്യേക പൂജകള്‍ നടത്തുകയായിരുന്നു.ഇതിന് മുൻപ് 2021-ലും ടീം മാനേജ്‌മെന്റ് ട്രോഫി ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുവരുകയും പ്രർത്ഥനകളും പ്രത്യേക പൂജകളും നടത്തിയിരുന്നു

Related Articles

Latest Articles